പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്തു

സ്വലേ

Sep 24, 2019 Tue 04:58 AM

കോട്ടയം: പാലായിൽ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെയാണ് സസ്പെന്റ് ചെയ്‌തത്.


തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ബിനുവിനെതിരെയുള്ള കണ്ടെത്തൽ. പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എൻ ഹരിയാണ് നടപടിയെടുത്തിരിക്കുന്നത്.

  • HASH TAGS