കാലവര്‍ഷം ശക്തമാകും ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്വലേ

Sep 24, 2019 Tue 06:11 PM

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴലിയാണ് കനത്ത മഴയ്ക്ക് കാരണം.ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച  മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിട്ടിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.


  • HASH TAGS
  • #Heavy rain
  • #Yellow alert