83-ാം വയസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി സോഹന്‍ സിങ്

സ്വന്തം ലേഖകന്‍

Sep 24, 2019 Tue 09:46 PM

പഴക്കം കൂടും തോറും വീഞ്ഞിന്റെ വീര്യം കൂടുമെന്ന  പോലെ പ്രായം കൂടുമ്പോൾ വിജയത്തിന്റെ മധുരം കൂടുകയാണിവിടെ. സംഭവം എന്താണെന്നല്ലേ .83-ാം വയസില്‍  ബിരുദാനന്തര ബിരുദം സ്വന്തമാക്കി പ്രായം  പഠനത്തിനൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ്  ഹൊഷിയാര്‍പുര്‍ സ്വദേശി സോഹന്‍ സിങ്. 83 വയസ്സിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയാണ്  ഈ പഞ്ചാബിക്കാരന്റെ നേട്ടം.


 ജലന്ധറിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമാണ്  സോഹന്‍ സിങ് സ്വന്തമാക്കിയത്. കോളിജില്‍ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന വൈസ് പ്രിന്‍ലിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരമാണ്  2018ല്‍ ബിരുദാനന്തര ബിരുദമെടുക്കാന്‍ തീരുമാനിക്കുന്നത്.


അധികം വൈകാതെ തന്നെ തന്റെ സ്വപ്നം സോഹന്‍ സിങ് നിറവേറുകയും ചെയ്‌തു. ബിരുദം നേടി ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സോഹന്‍ സിങ് ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്.1958ല്‍ വിവാഹിതനാവുകയും ശേഷം കെനിയയില്‍ ആയിരുന്നു താമസം. അവിടെ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അദ്ദേഹം ക്ലാസുകള്‍ നല്‍കിയിരുന്നു. പിന്നീട് 1991-ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും തുടര്‍പഠനം ആരംഭിക്കുകയും ചെയ്‌തു .


  • HASH TAGS
  • #education
  • #punjab
  • #pg
  • #pgholder