പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടി;തീപിടുത്തത്തില്‍ പെണ്‍കുട്ടി വെന്തുമരിച്ചു

സ്വ ലേ

May 14, 2019 Tue 08:06 AM

മുംബൈ: പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടു. ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ കുട്ടി വെന്തുമരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് ദുരന്തത്തിനിരയായത്. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. തീ പിടുത്തം ശ്രദ്ധയില്‍പെട്ടപ്പോള്‍ മുറി തുറന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഉച്ചയോടെയാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്.

അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി കുട്ടിയെ പുറത്തെത്തിക്കുമ്പൊഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കും മുന്‍പ്  മരണം സംഭവിച്ചു. ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഫ്ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 


  • HASH TAGS
  • #mumbai