പാകിസ്താനില്‍ ഉണ്ടായ ഭൂചലനം; മരണ സംഖ്യ ഉയരുന്നു

സ്വലേ

Sep 25, 2019 Wed 05:53 PM

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു. പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. 


പാകിസ്താനില്‍ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 എന്ന് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പാക് അധീന കാശ്മീരിലെ മിര്‍പുര്‍ലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. ഇന്ത്യയിലെ ദില്ലി, ഡെറാഡൂൺ, കശ്മീർ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി.

  • HASH TAGS
  • #പാകിസ്ഥാൻ