പാലാ ഉപതെരഞ്ഞെടുപ്പ്: 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്ന് മാണി സി കാപ്പന്‍

സ്വലേ

Sep 27, 2019 Fri 03:43 PM

പാലാ:  പാലാ ഉപതെരഞ്ഞെടുപ്പ്  ഫലം അറിയാനിരിക്കെ    തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന ആത്മവിശ്വസത്തിലാണ്   അദ്ദേഹം. പാലാ കാര്‍മ്മല്‍ സ്‌കൂളില്‍ രാവിലെ എട്ടുമണി മുതൽ  വോട്ടെണ്ണൽ ആരംഭിച്ചു.14 ടേബിളിലായാണ് വോട്ടെണ്ണല്‍ നടത്തുന്നത്. 10.30ഓടെ അന്തിമചിത്രം തെളിയും. ആദ്യം തപാല്‍ വോട്ടുകളും പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുന്നത്. സ്‌ട്രോങ് റൂം തുറന്ന് കഴിഞ്ഞു. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

  • HASH TAGS