ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനത്തിലേക്ക്

സ്വന്തം ലേഖകന്‍

Sep 27, 2019 Fri 06:36 PM

ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനത്തിലേക്ക്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സംവിധാനരംഗത്തേക്ക് ഇറങ്ങുകയാണ്. ഫഹദാണ് ചിത്രത്തിലെ നായകന്‍. നായിക പുതുമുഖമാകും. ഫുള്‍മൂണ്‍ സിനിമയ്ക്കു വേണ്ടി സേതു മണ്ണാര്‍ക്കാടാണു സിനിമ നിര്‍മിക്കുന്നത്.


കേരളത്തിനു പുറമേ ഗോവയിലും മുംബൈയിലും ചിത്രീകരണം നടക്കും. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രീകരണം തുടങ്ങുക. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം ഒരുക്കുന്നത്. 
  • HASH TAGS