ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് മാറ്റിവെച്ചു

സ്വലേ

Sep 28, 2019 Sat 01:57 AM

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റിവെച്ചു. 


മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതിൽ   പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വ്യാപാരികളുടേയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഹർത്താൽ മാറ്റിവെച്ചത്.

  • HASH TAGS