നിരോധിച്ച കറന്‍സികള്‍ കൈവശം വച്ച മൂന്ന് പേര്‍ പിടിയില്‍

സ്വലേ

Sep 28, 2019 Sat 05:17 PM

 മുംബൈ: ഇന്ത്യയില്‍ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി മൂന്ന്  പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാന്‍പുരയില്‍ നിന്നാണ് മഹാരാഷ്ട്ര പോലീസ് ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്.പോലീസ് ചെക്പോസ്റ്റില്‍ വച്ച് പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കേസില്‍  പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.

  • HASH TAGS