വയലാർ അവാർഡ് വിജെ ജെയിംസിന്റെ ‘നിരീശ്വരന്’

സ്വലേ

Sep 28, 2019 Sat 10:20 PM

തിരുവനന്തപുരം: 2019ലെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ അവാർഡ്  വിജെ ജെയിംസിന്റെ ‘നിരീശ്വരൻ’ എന്ന കൃതിക്ക് ലഭിച്ചു.   2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും നിരീശ്വരൻ നേടിയിരുന്നു.ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.


ഡോ. എകെ നമ്പ്യാർ, ഡോ. അനിൽകുമാർ വള്ളത്തോൾ, ഡോ. കെവി മോഹൻകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

  • HASH TAGS
  • #വയലാർ അവാർഡ്
  • #നിരീശ്വരൻ