ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ സർക്കാർ തീരുമാനം

സ്വലേ

Oct 01, 2019 Tue 12:28 AM

തിരുവനന്തപുരം:  ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി പുതിയ നിയമനം നൽകാനാണ് മന്ത്രിസഭാ യോഗത്തിന്റെ  തീരുമാനം. 


തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.പോലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ നിയമിച്ചിത്.

  • HASH TAGS
  • #ജേക്കബ്
  • #തോമസ്