ലൈംഗികബന്ധത്തിന് തടസ്സം മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നു

സ്വന്തം ലേഖകന്‍

May 14, 2019 Tue 10:34 AM

ഇംഗ്ലണ്ട്: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന്  കണ്ടെത്തി. ലൈംഗികബന്ധത്തിന് കുഞ്ഞു തടസ്സമാണെന്നറിഞ്ഞ്  മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന്  അന്വേഷണസംഘം കണ്ടെത്തി.2014 ഏപ്രിലിലാണ്  കുഞ്ഞ് മരിച്ചത്. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.


മരണസമയത്ത് കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മനസ്സിലാക്കി മാതാപിതാക്കളായ എമ്മാ കോള്‍, ലൂക്ക് മോര്‍ഗന്‍ എന്നിവരിലേക്ക് അന്വേഷണം തിരിയുകയായിരുന്നു. മാതാപിതാക്കള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞു കരഞ്ഞപ്പോള്‍ ഇരുവരും കൂടി തലയിണ കുഞ്ഞിന്റെ മേല്‍ അമര്‍ത്തുകയായിരുന്നെന്നാണ് അന്വേഷണത്തില്‍  കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ മദ്യലഹരിയിലായിരുന്നു.
  • HASH TAGS
  • #murder