മു​ൻ ഡി.​ജി.​പി സെ​ൻ​കു​മാ​റി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഫേസ്ബുക്ക് പോ​സ്റ്റ്: മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

സ്വലേ

Oct 01, 2019 Tue 09:09 PM

പേ​രൂ​ർ​ക്ക​ട: മു​ൻ ഡി.​ജി.​പി സെ​ൻ​കു​മാ​റി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യി ഫേസ്ബുക്കിൽ  പോ​സ്റ്റി​ട്ട​ മൂ​ന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ് ഇട്ടത്.  


എന്നാൽ ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്‌  ശ​രി​ക്കു​ള്ള പ്രൊ​ഫൈ​ൽ ആ​ണോ വ്യാ​ജ പ്രൊ​ഫൈ​ൽ ആ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.സെ​ൻ​കു​മാ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തത്. എന്നാൽ  ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

  • HASH TAGS
  • #facebook
  • #senkumar