തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം കർശനമായി തടയും: മു​​​​ഖ്യ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ടി​ക്കാ​റാം മീണ ​

സ്വലേ

Oct 03, 2019 Thu 04:07 PM

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: മ​​​​ഞ്ചേ​​​​ശ്വ​​​​രം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​വും നി​​​​ഷ്പ​​​​ക്ഷ​​​​വു​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​മെ​​​ന്നു മു​​​​ഖ്യ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ടി​​​​ക്കാ​​​​റാം മീ​​​​ണ പറഞ്ഞു.  മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ള്ള​​​​വോ​​​​ട്ട് സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ത​​​​ട​​​​യാ​​​​ൻ പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ​​​​യു​​​​ണ്ടാ​​​​കും.മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 101 പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ സെ​​​​ൻ​​​​സി​​​​റ്റീ​​​​വ് ആ​​​​ണ് ഇ​​​​തി​​​​ൽ 17 ബൂ​​​​ത്തു​​​​ക​​​​ൾ ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നാ​​​​ണ്. അ​​​​വി​​​​ടെ വെ​​​​ബ്കാ​​​​സ്റ്റിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​ക്കു ശേ​​​​ഷം ആ​​​​ന്‍റി ഡീ​​​​ഫേ​​​​സ്മെ​​​​ന്‍റ് വീ​​​​ഡി​​​​യോ സ​​​​ർ​​​​വ​​​​യ​​​​ല​​​​ൻ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ശ​​​​ക്ത​​​​മാ​​​​കും.സു​​​​താ​​​​ര്യ​​​​വും വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​വു​​​​മാ​​​​യ വോ​​​​ട്ടെ​​​​ടു​​​​പ്പ് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തും.

  • HASH TAGS
  • #2019election
  • #Teekaram meena