മാന്‍കുട്ടിയെ പകുതിയോളം അകത്താക്കി പെരുമ്പാമ്പ്

സ്വലേ

Oct 03, 2019 Thu 08:13 PM

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ കഴിഞ്ഞ ദിവസം മാന്‍കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി. തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി വനഭൂമിയിലൂടെ അലയുന്ന മാന്‍കുട്ടിയെയാണ്  പെരുമ്പാമ്പ് വിഴുങ്ങിയത്.ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. മാന്‍കുട്ടിയെ പെരുമ്പാമ്പ് പാതിയോളം അകത്താക്കിയ ശേഷമാണ് കാഴ്ചക്കാരുടെ ശ്രദ്ധയിൽപെട്ടത്. സംഭവം കണ്ട് ആളുകള്‍ ബഹളം വെച്ചതോടെ മാന്‍കുഞ്ഞിനെ പാമ്പ് പുറന്തള്ളിയെങ്കിലും മാന്‍കുട്ടി ചത്തു. മാന്‍കുട്ടിയെ പുറന്തള്ളിയ ശേഷം പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

  • HASH TAGS
  • #ജാനകിക്കാട്
  • #പെരുപാമ്പ്