റോഡ് പണി തടസ്സപ്പെടുത്തി; കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ കേസ്

സ്വലേ

Oct 03, 2019 Thu 09:37 PM

ആലപ്പുഴ: റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൊതുമരാമത്ത് വകുപ്പ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  സെപ്തംബര്‍ 27 നാണ്  സംഭവം നടന്നത്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മ്മാണം രാത്രി 11 മണിയോടെ ഷാനിമോളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി തടസ്സപ്പെടുത്തിയെന്നാണ് പരാതി.തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നാരോപിച്ച് 353 വകുപ്പ് പ്രകാരമാണ് ഷാനിമോള്‍ ഉസ്മാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

  • HASH TAGS