കോൺഗ്രസ്‌ നേതാവ് പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി

സ്വലേ

Oct 04, 2019 Fri 03:58 AM

ന്യൂഡല്‍ഹി: കോൺഗ്രസ്‌ നേതാവ്  പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.ഒക്ടോബര്‍ 17 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിലാണ്  മുന്‍ കേന്ദ്രമന്ത്രി ചിദംബരം അറസ്റ്റിലായത്.   ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എകെ ഖുഹാര്‍ ആണ് കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.


 

ജ്യാമാപേക്ഷയ്ക്ക് വേണ്ടി  ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാൽ  ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചിംദബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

  • HASH TAGS