റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

സ്വലേ

Oct 04, 2019 Fri 09:11 PM

മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആർബിഐ വീണ്ടും കുറച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്കിൽ ആർബിഐ കുറവ് വരുത്തുന്നത്. 


25 ബേസിസ് പോയിന്റിന്റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയിരിക്കുന്നത്. റിവേഴ്‌സ് റിപ്പോ 4.9 ശതമാനമായും കുറഞ്ഞു. ഇതോടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 5.40 ശതമാനമായിരുന്നു.


റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകളുടെ പലിശ നിരക്കിൽ വീണ്ടും കുറവു വരും.എന്നാൽ എസ്ബിഐ മാത്രമാണ് റിപ്പോ നിരക്കിനനുസരിച്ച് പലിശാ നിരക്ക് കുറച്ചത്.

  • HASH TAGS