മുടി വെട്ടിമാറ്റി തലയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം: മലപ്പുറം സ്വദേശി പിടിയില്‍

സ്വലേ

Oct 05, 2019 Sat 04:31 AM

കരിപ്പൂര്‍: മുടി വെട്ടിമാറ്റി തലയിൽ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍.


തലയുടെ ഒരു ഭാഗത്തെ മുടി കളഞ്ഞ് അവിടെ  സ്വര്‍ണം ഒളിപ്പിച്ച് അതിനു മുകളിൽ വിഗ് വെച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി നൗഷാദ് പിടിയിലായത്.കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് സ്വര്‍ണം പിടികൂടിയത്

  • HASH TAGS
  • #സ്വർണ കടത്ത്