കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ്‌ : ജോളിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

സ്വലേ

Oct 10, 2019 Thu 01:05 AM

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ളി ജോ​സ​ഫി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ ഹാജരാകും. ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത് ആ​ളൂ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ഇന്ന് ഉച്ച വരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.ജോ​ളി​ക്കു വേ​ണ്ടി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് അഡ്വ. ആ​ളൂ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യതിനാൽ  അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​ഞ്ഞ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നു ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍  പ​റ​ഞ്ഞു​വെ​ന്നും ആ​ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.  • HASH TAGS