അഭിമാനിക്കാം മകളെയോര്‍ത്ത്.. മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് ; നിഷ സാരംഗ്

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 07:28 AM

നൊന്ത് പ്രസവിച്ച  മക്കളെ കൊന്നു തള്ളുന്ന അച്ഛനമ്മമാര്‍ കാണണം  മനസ്സിന് സന്തോഷം നല്‍കുന്ന ഇത്തരം കാര്യങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങളെ ഇല്ലാതാക്കുമ്പോള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് നാളെയുടെ പ്രതീക്ഷകളാണ്. ഒരമ്മയുടെ പ്രതീക്ഷ സഫലമായ നിമിഷമാണിത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയത്തില്‍  ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. താരം തന്റെ രണ്ടാമത്തെ മകളായ രെവിത ചന്ദ്രന്റെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബെംഗലുരു ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലാണ് മകളുടെ പഠനം.അമ്മയെന്ന നിലയില്‍ തനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും ഇനിയും ഒരുപാട് ദൂരവും ഉയരവും കീഴടക്കണമെന്ന ആശംസയും നിഷ മകള്‍ക്ക് നല്‍കി. അസാധ്യമായതുപോലും നിനക്ക് നേടാനാവുമെന്ന് നീ തെളിയിക്കൂ എന്ന കുറിപ്പോടെ മകള്‍ക്കൊപ്പമുള്ള ചിത്രം ഇതിനോടകം   സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

  • HASH TAGS
  • #kerala