കാക്കനാടില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

സ്വലേ

Oct 10, 2019 Thu 05:01 PM

കാക്കനാട്: എറണാകുളം ജില്ലയിലെ കാക്കനാടില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. പെൺകുട്ടിയെ കൊല്ലാനുറച്ച് രാത്രി വീട്ടിലേക്ക് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. വാതിലിൽ തട്ടിവിളിച്ചതു കേട്ട് പെൺകുട്ടിയുടെ പിതാവാണ് വാതിൽ തുറന്നത്. പിന്നാലെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെൺകുട്ടിയുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17)യാണ് കൊല്ലപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിനിയാണ്.ദേഹത്ത് തീ പടർത്തി  പൊളളലേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറവൂർ സ്വദേശി മിഥുനാണ് മരിച്ചത്. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്.എന്നാൽ ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ പറഞ്ഞു. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളി മൊഴി നൽകി.

  • HASH TAGS
  • #കാക്കനാട്