ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണി

സ്വലേ

Oct 11, 2019 Fri 02:03 AM

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി  മെഡൽ ഉറപ്പിച്ചു. മഞ്ജു ക്വാർട്ടർ ഫൈനലിൽ ടോപ്പ് സീഡ് വടക്കൻ കൊറിയയുടെ കിം ഹ്യാംഗ് മിയെ അട്ടിമറിച്ച് സെമിഫൈനൽ ബർത്ത് നേടി.ഇതോടെ മഞ്ജുവിന് വെങ്കല മെഡൽ ഉറപ്പായി.തായ് ലൻഡിന്‍റെ ചുതാമറ്റ് റാക്സാറ്റാണ് സെമിയിൽ മഞ്ജുവിന്‍റെ എതിരാളി.നേരത്തെ 51 കിലോഗ്രാം വിഭാഗത്തിൽ മേരി കോമും സെമിഫൈനൽ ബർത്ത് നേടി മെഡൽ ഉറപ്പാക്കിയിരുന്നു.

  • HASH TAGS