കൂടത്തായി കൊലപാതകം : കേസിലെ പ്രതികളെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും

സ്വലേ

Oct 11, 2019 Fri 04:15 PM

കോഴിക്കോട് : നാടിനെ നടുക്കിയ കൂടത്തായി കൊലപാതകം ആറുകേസുകളായി അന്വേഷിക്കും. കൂടത്തായി കൊലപാതക കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.കൂടത്തായിൽ ആറിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ്  ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചു.അന്നമ്മയെ കൊല്ലാൻ മറ്റൊരു വിഷമാണ്  ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.

  • HASH TAGS
  • #Koodathayi
  • #Jolly