കൂടത്തായി കൊലപാതകം: പൊലീസിന് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സ്വലേ

Oct 12, 2019 Sat 06:56 PM

കൂടത്തായി കൊലപാതകത്തിന്റെ കേസന്വേഷണം   പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ആറ് കൊലപാതകങ്ങളും ആറ് കേസുകളായി അന്വേഷിക്കും. പൊന്നാമറ്റത്തെ വീട് സന്ദർശിച്ച ശേഷം വടകര എസ്പി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.17 വർഷങ്ങൾ മുമ്പാണ് ആദ്യ കൊലപാതകം നടന്നത്. അവസാന കൊലപാതകം 2016-ലും. കേസിൽ ദൃക്സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോർത്തെടുത്ത് കേസിൽ കുറ്റപത്രം തയ്യാറാക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കിൽ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി. ജോളിയിൽ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി വിവരങ്ങൾ ചോദിച്ചറിഞ്ഞ് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ബെഹ്‌റ പറഞ്ഞു.ആറ് കൊലപാതകങ്ങളിൽ ജോളിയുടെ പങ്ക് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ തീവ്രശ്രമങ്ങൾ നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി. 

  • HASH TAGS
  • #ജോളി
  • #Jolly
  • #ബെഹ്‌റ
  • #കൂടത്തായി
  • #ഡിജിപി