മകള്‍ മരിച്ചതിന് ശേഷവും ബാങ്ക് പണം ആവശ്യപ്പെട്ടതായ് പിതാവ്‌

സ്വന്തം ലേഖകന്‍

May 15, 2019 Wed 05:24 AM

നെയ്യാറ്റിന്‍കര: ജപ്തി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചതായി പിതാവിന്റെ വെളിപ്പെടുത്തല്‍.  ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ പണം ചോദിച്ച് ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പിതാവ് ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും, തികച്ചും നിയമപരമായി മാത്രമാണ് നടപടികള്‍ മുന്നോട്ടു പോയതെന്നും ബാങ്ക് അതികൃതര്‍ വ്യക്തമാക്കിയിരുന്നു.


പ്രളയം നടന്ന കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് തിരിച്ചടവുകള്‍ക്ക് സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം മറി കടന്നോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പോലീസ് പരിശോധിക്കുക. ബാങ്കിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായതായി തെളിഞ്ഞാല്‍ കേസെടുക്കാനാണ് തീരുമാനം. ജപ്തി സമ്മര്‍ദമുണ്ടായോ എന്നറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെയും മറ്റു ബന്ധുക്കളുടെയും മൊഴിളും നിര്‍ണായകമാവും.

  • HASH TAGS
  • #bank