ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേർ

സ്വലേ

Oct 13, 2019 Sun 02:21 AM

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേരെന്ന് പോലീസ്. പ്രജുകുമാർ മാത്രമല്ല സയനൈഡ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. സയനൈഡ് നൽകിയ രണ്ടാമൻ ഈയിടെ മരണപെട്ടിരുന്നു.ഇയാൾ മരിച്ചതിനാൽ ആ വഴിക്ക് അന്വേഷണം ഉണ്ടാകില്ലെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സൂചന.കേസിൽ സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാറാണ് പ്രതി മാത്യുവിന് സയനൈഡ് നൽകിയത്. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് തന്റെ കയ്യിൽനിന്ന് മാത്യു സയനൈഡ് വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രജുകുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. ജോളിയുടെ സുഹൃത്ത് മാത്യുവിന് അഞ്ച് കൊലപാതകങ്ങളിലും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

  • HASH TAGS