മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വിശുദ്ധയായി പ്രഖ്യാപിച്ചു

സ്വലേ

Oct 14, 2019 Mon 12:28 AM

സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായി  വാഴ്ത്തപ്പെട്ട  മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മ​റി​യം ത്രേ​സ്യ​യു​ൾ​പ്പ​ടെ കര്‍ദിനാള്‍ ന്യൂമാന്‍, ജുസെപ്പീന വന്നീനി, ദുൾചെ ലോപസ് പോന്തെസ്, മാർഗരീത്ത ബെയ് എന്നിവരെയും മാർപാപ്പ  വിശുദ്ധരായി പ്രഖ്യാപിച്ചു.


ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധ പ്രഖ്യാപനം നടന്നത്.

  • HASH TAGS
  • #മാർപാപ്പ
  • #മറിയം ത്രേസ്യ