കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ;ഇനി തിരുവനന്തപുരത്തിന്റെ സബ് കലക്ടര്‍

സ്വലേ

Oct 14, 2019 Mon 06:27 AM

തിരുവനന്തപുരം: രാജ്യത്തെ കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ പ്രഞ്ജില്‍ പട്ടീല്‍ തിരുവനന്തപുരം ജില്ലാ സബ് കലക്ടറായി തിങ്കളാഴ്ച ചുമതലയേല്‍ക്കും. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനി പ്രഞ്ജില്‍.


തിങ്കളാഴ്ച ചുമതലയേല്‍ക്കുന്ന പ്രഞ്ജിലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍  സ്വീകരിക്കും.

  • HASH TAGS