മലയാളക്കര സംരക്ഷിക്കാന്‍ മധുവിന്റെ പെങ്ങള്‍ പോലീസ് യൂണിഫോമില്‍

സ്വന്തം ലേഖകന്‍

May 15, 2019 Wed 06:12 AM

തൃശൂര്‍: വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം കള്ളനെന്ന് മുദ്രകുത്തി തല്ലിക്കൊന്ന ആദിവാസി യുവാവാണ് മധു. മലയാളക്കര ഒന്നടങ്കം സമ്മര്‍ദ്ദത്തിലായ സംഭവം ഏതൊരു വ്യക്തിയുടെയും ഹൃദയം വേദനിപ്പിക്കുന്നതായിരുന്നു. മധു മരിച്ച് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ സഹോദരി ചന്ദ്രികയ്ക്ക് പോലീസ് സേനയിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നു.


കേരള പൊലീസിന്റെ ഭാഗമാകാനുള്ള ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രിക. തൃശൂര്‍ പൊലീസ് അക്കാദമി മൈതാനത്ത് ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡും നടന്നു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലൂടെയായിരുന്നു ചന്ദ്രികയ്ക്ക് കേരള പോലീസ് സേനയിലേക്കുള്ള വഴി തുറന്നത്.


  • HASH TAGS
  • #madhu
  • #police