ആനപ്രേമികളുടെ കണ്ണിലുണ്ണിയായ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

സ്വലേ

Oct 14, 2019 Mon 05:10 PM

തൃശ്ശൂര്‍: ആനപ്രേമികളുടെ   കണ്ണിലുണ്ണിയായ  പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്.പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രന്‍. 76 വയസായിരുന്നു.


പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു ആന ചരിഞ്ഞത്.തൃശൂര്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളുടെയും ഭാഗമായിരുന്ന രാജേന്ദ്രന്‍ ഏഷ്യാഡിലും പങ്കെടുത്തിട്ടുണ്ട്.

  • HASH TAGS