ഗാംഗുലിയുടെ നിയമനത്തിന് പിന്നില്‍ ഇടപെട്ടിട്ടില്ല; അമിത് ഷാ

സ്വലേ

Oct 16, 2019 Wed 01:47 AM

മുംബൈ: ഗാംഗുലിയെ നിയമിക്കുന്നതിൽ അമിത്ഷാ യുടെ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തോട്  പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്.ഗാംഗുലിയെ നിയമിക്കുന്നതിൽ താൻ ഇടപെട്ടുവെന്ന പ്രചാരണം തെറ്റാണെന്ന്  ഗാംഗുലിയുടെ നിയമനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു.ബിസിസിഐ പ്രസിഡന്റിനെ കണ്ടെത്താൻ തനിക്ക് യാതൊരു അധികാരമില്ലെന്നും ബിസിസിഐയ്‌ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റായി ഈമാസം 23ന് സൗരവ് ഗാംഗുലി ചുമതലയേൽക്കും.

  • HASH TAGS