കാശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി

സ്വലേ

Oct 16, 2019 Wed 07:01 PM

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ  പസല്‍പോര മേഖലയിൽ സൈന്യവും   ഭീകരരും തമ്മിൽ ഏറ്റുമുട്ടി.ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ട മൂന്നു പേരും ജമ്മു കാശ്മീര്‍ സ്വദേശികളാണെന്നാണ് വിവരം.മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി.

  • HASH TAGS