ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 28 ന് യുഡിഎഫിന്റെ ഹർത്താൽ

സ്വലേ

Oct 17, 2019 Thu 01:12 AM

ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 28 ന് യുഡിഎഫിന്റെ ഹർത്താൽ. യുഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 


ഇടതു സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഭൂവിനിയോഗ നിര്‍മ്മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്റെ  ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ല ചെയര്‍മാൻ  എസ്. അശോകന്‍ അറിയിച്ചു.

  • HASH TAGS
  • #idukki
  • #udf
  • #strike