കണ്ണൂരില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്

സ്വ ലേ

Oct 17, 2019 Thu 05:38 AM

കണ്ണൂര്‍ : കണ്ണൂര്‍ കൊറ്റാളിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്കേറ്റു.  കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഭര്‍ത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. 

  • HASH TAGS
  • #kannur