കൂടത്തായി കൊലപാതകം ; റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്

സ്വ ലേ

Oct 17, 2019 Thu 05:57 PM

കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന  ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍കോളേജിൽ നിന്നാണ് പരിശോധന.


കല്ലറയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടെയാണോ എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരില്‍ നിന്നും മൊഴി എടുത്തത്.  • HASH TAGS
  • #Koodathayi
  • #റോജോ