കൂടത്തായി കൊലപാതക കേസുമായി മുന്നോട്ട് പോകുമ്പോൽ നിരവധി വെല്ലുവിളികള്‍ നേരിട്ടു ; പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും

സ്വന്തം ലേഖകന്‍

Oct 19, 2019 Sat 12:01 AM

കോഴിക്കോട് ; കൂടത്തായി കൊലപാതക കേസുമായി മുന്നോട്ട് പോകുമ്പോൽ  നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന്  പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും. കുടുംബത്തില്‍ നിന്ന് പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.കൂടത്തായി കൂട്ടക്കൊലക്കേസില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത് രണ്ടുകാരണങ്ങളാണെന്ന് റെഞ്ചി പറഞ്ഞു . വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ ജോളി ശ്രമിച്ചതും ഷാജുവിനെ ജോളി വിവാഹം ചെയ്തതും സംശയത്തിനിടയാക്കിയെന്നും  ഈ രണ്ട് സംഭവങ്ങളാണ്   കേസുമായി  മുന്നോട്ട് പോകാന്‍ കാരണമായതെന്നും   റെജി പറഞ്ഞു."2012- ല്‍ തന്നെ, ജോളി എന്‍.ഐ.ടി-യിലെ സ്റ്റാഫ് അല്ല എന്ന കാര്യം എനിക്ക് മനസ്സിലായിരുന്നു. എന്നാൽ അന്ന് ആരും ഞങ്ങൾ പറഞ്ഞത് വിശ്വസിച്ചില്ല. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് പ്രശ്‌നം കഴിഞ്ഞ ശേഷം ജോളി എന്‍.ഐ.ടിയിലേക്ക് പോകുന്നില്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ പണിമുടക്ക് നടക്കുന്നുണ്ടെന്നായിരുന്നു ജോളി പറഞ്ഞത്. ആ മറുപടി ബോദ്ധ്യപ്പെടാത്തതിനാല്‍, ഞാന്‍ തന്നെ എന്‍.ഐ.ടിയില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. "- റോജോ വിശദീകരിച്ചു.എന്‍.ഐ.ടി ക്യാമ്പസ്  സ്‌കൂളില്‍ ചെന്നാണ് ആദ്യം അന്വേഷിച്ചത്. പിന്നെ എന്‍.ഐ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റീജിയണല്‍ എന്‍ജിനീയറിംഗ് കോളജ്, മെയിന്‍ എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളില്‍ പോയി. അന്വേഷണം അവസാനിച്ചതോടെ ക്യാമ്പസ്സിലെ  ഒരു കേന്ദ്രത്തിലും ജോളി എന്ന പേരില്‍ ഒരു സ്റ്റാഫ് ഇല്ലെന്ന്  മനസ്സിലാക്കാൻ കഴിഞ്ഞു.ഇക്കാര്യം ഞാന്‍ ജോളിയോട് തന്നെ ചോദിച്ചു. എന്നാല്‍ 'എന്നെ വിട്ടേക്ക് ' എന്നായിരുന്നു ജോളിയിൽ നിന്നും ലഭിച്ച മറുപടി. പരാതി നല്‍കിയതു മുതല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവർക്കെതിരെ  രംഗത്തെത്തിയെന്നും കല്ലറ തുറക്കുന്നതിനെ ബന്ധുക്കള്‍ എല്ലാം എതിര്‍ക്കുകയും ചെയ്‌തു. ബന്ധുക്കളിൽ നിന്നും  പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഇരുവരും വ്യക്തമാക്കി. സഹോദരന്‍ റോയിയുടേയും ജോളിയുടേയും മക്കളായ  റൊണാള്‍ഡിനേയും റെമോയേയും തങ്ങള്‍ സംരക്ഷിക്കുമെന്നും  ഇരുവരും പറഞ്ഞു.വൈക്കം സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് റെഞ്ചി.യു.എസിലെ ഫ്‌ളോറിഡയില്‍ അക്കൗണ്ടന്റാണ് റോജോ. 

  • HASH TAGS
  • #Koodathayi
  • #ROJO
  • #REJI