ബഹിരാകാശത്ത് ചരിത്രം കുറിച്ച് വനിതകള്‍ : ലൈവ് വീഡിയോ പുറത്ത് വിട്ട് റെക്കോര്‍ഡ് സ്വന്തമാക്കി നാസ

സ്വന്തം ലേഖകന്‍

Oct 19, 2019 Sat 06:32 AM

രണ്ട് യുവതികള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റൊക്കോര്‍ഡ് നാസക്ക്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിലൂടെ ചരിത്രം രചിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.20 നാണ് യാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറാണ് ഇരുവരും ബഹിരാകശ നിലയത്തിന് പുറത്തുണ്ടാവുക. ഇന്ത്യന്‍ സമയം രാത്രി 12.30 ഓടെ നടത്തം പൂര്‍ത്തിയാകും.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുകയാണ് ഇവരുടെ ചരിത്ര ദൗത്യം. കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ച പരിഹരിക്കാനാണ് ഇവര്‍ ഇറങ്ങുന്നത്. വനിത ദിനത്തില്‍ ഈ ചരിത്രം കുറിയ്ക്കാന്‍ നാസ പദ്ധതി ഇട്ടതായിരുന്നെങ്കിലും പാകമായ വസ്ത്രത്തിന്റെ കുറവുമൂലം ശ്രമം നടക്കാതെ പോയി. അഞ്ചുമണിക്കൂര്‍ നീളുന്ന ദൗത്യം നാസ ലൈവായി യൂട്യൂബിലൂടെ പ്രദര്‍ശിപ്പിച്ചു.  • HASH TAGS
  • #nasa
  • #space
  • #history
  • #livevideo