പേടിപ്പിക്കുന്ന ആകാശഗംഗ 2 ട്രയിലര്‍ പങ്കുവെച്ച് മോഹന്‍ലാലും മമ്മൂട്ടിയും

സ്വന്തം ലേഖകന്‍

Oct 20, 2019 Sun 04:33 AM

പ്രേതസിനിമകളില്‍ മലയാളത്തില്‍ എടുത്തു പറയാവുന്നതും ഹിററായതുമായ ചിത്രമാണ് ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. 1999 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ആകാശഗംഗ'.  നവംബര്‍ ഒന്നിന് ആകാശഗംഗ 2 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 


ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.


അഭിലാഷ് ആണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ആകാശഗംഗ തിയറ്ററുകളിലെത്തി ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലായിരുന്നു ആകാശഗംഗ 2ന്റെയും ചിത്രീകരണം.


 


  • HASH TAGS