കെവിന്‍ വധക്കേസ് : രണ്ട് സാക്ഷികള്‍ മൊഴി മാറ്റി

സ്വ ലേ

May 15, 2019 Wed 07:20 AM

കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ മൊഴിമാറ്റി. 91ാം സാക്ഷി സുനീഷ്. 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്.  കെവിന്‍ വധക്കേസിലെ രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തേ മൊഴി നല്‍കിയിരുന്നു. സാക്ഷി വിസ്താരത്തിനിടെയാണ് സാക്ഷികളുടെ മൊഴി മാറ്റം.ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി.


  • HASH TAGS
  • #kevin