ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വന്തം ലേഖകന്‍

Oct 21, 2019 Mon 09:24 PM

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്.  ഏഴ് ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.


ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കും 40കി.മി വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. എറണാകുളത്ത് ഇപ്പോഴും ശക്തമായി മഴ നി്ല്‍ക്കുകയാണ്.


  • HASH TAGS