മഞ്ജുവിന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

സ്വന്തം ലേഖകന്‍

Oct 22, 2019 Tue 07:11 PM

 സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ലോകനാഥ് ബഹ്‌റ പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞ് ഇന്നലെയാണ് മഞ്ജു വാര്യര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു പരാതി നല്‍കിയത്.


ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയര്‍ പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം


 പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി കൈമാറി. പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുക. മഞ്ജുവിനെതിരായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
  • HASH TAGS