'എനിക്ക് ധ്രുവിനെപ്പോലെ സംസാരിക്കാന്‍ ഒന്നും അറിയില്ല' : കണ്ണുനിറഞ്ഞ് മകനെ കുറിച്ച് വിക്രം

സ്വന്തം ലേഖകന്‍

Oct 23, 2019 Wed 08:13 AM

മകന്‍ ധ്രുവ് വിക്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആരാധകരുടെ കൈയ്യടി നേടി നടന്‍ വിക്രമും മകനും.  ധ്രുവ് വിക്രം ചിത്രം ആദിത്യ വര്‍മയുടെ ഓഡിയോ ലോഞ്ചിങിനിടെയാണ് വികാര നിര്‍ഭരമായ ചടങ്ങിന് കാണികള്‍ സാക്ഷ്യം വഹിച്ചത്. 

'എനിക്ക് ധ്രുവിനെപ്പോലെ സംസാരിക്കാന്‍ ഒന്നും അറിയില്ല. ഈ പയ്യന്‍ സ്റ്റേജില്‍പോയി എന്തുപറയും എന്നായിരുന്നു എന്റെ ടെന്‍ഷന്‍. പക്ഷേ ഇവിടെ എത്തി ധ്രുവിന്റെ പ്രസംഗം കേട്ടപ്പോള്‍ എല്ലാം മറന്നു.


പ്ലസ് ടു പരീക്ഷ പൂര്‍ത്തിയാക്കി ഫലം കാത്തിരിക്കുന്ന ഒരു അവസ്ഥ. സേതു സിനിമ ചെയ്യുമ്പോള്‍ പോലും ഇങ്ങനെ ടെന്‍ഷന്‍ അനുഭവിച്ചിരുന്നില്ല. ഇന്നു മാത്രമല്ല കുറച്ച് നാളായി അനുഭവിക്കുന്നു. ഇതൊരു വിവാഹം പോലെയാണ്. മകളെ കെട്ടിച്ച് അയക്കുന്നതുവരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ട്. അതുപോലെ തന്നെയാണ് ധ്രുവിന്റെ കാര്യത്തിലും. അവന്‍ നന്നായി വരേണ്ടേ. ഇവന്‍ അഭിനയിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേ ഇല്ല. ക്രിയേറ്റിവ് പേര്‍സണ്‍ ആയിരുന്നു ധ്രുവ്. ലോകത്തില്‍ ഇഷ്ടമുള്ള എന്തുജോലിക്ക് വേണമെങ്കിലും നീ പൊയ്‌ക്കൊള്ളാനും ഞാന്‍ പറഞ്ഞിരുന്നു.' നിങ്ങള്‍ ഇപ്പോള്‍ സിനിമ കാണാന്‍ പോകുകയാണ്. അച്ഛനെന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. നിങ്ങളാണ് അഭിപ്രായം പറയേണ്ടത് എന്ന് വിക്രം പറഞ്ഞു.

ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലാണ് ധ്രുവ് നായകനായി എത്തുന്നത്. മകന്റെ അഭിനയത്തില്‍ ഏറെ പ്രതീക്ഷയിലാണ് വിക്രമും സിനിമാ ലോകവും.

  • HASH TAGS