മീന്‍ വാങ്ങിയപ്പോള്‍ കവറിനുള്ളിൽ 20000രൂപ; പണം തിരികെ നല്‍കി യുവാവ് മാതൃകയായി

സ്വലേ

Oct 24, 2019 Thu 08:35 PM

മലപ്പുറം: മീന്‍ വാങ്ങിയ കവറിനുള്ളിൽ നിന്ന്  കിട്ടിയ 20000രൂപ തിരികെ നല്‍കി യുവാവ് മാതൃകയായി. കോടത്തൂർ സ്വദേശി  ഹാരിസാണ് മത്സ്യം വാങ്ങിയപ്പോള്‍ കവറിൽ കിട്ടിയ പണം  ഉടമയ്ക്ക് കൈമാറിയത്. 


പെരുമ്പടപ്പ് പാറയില്‍ മത്സ്യ വില്‍പനക്കാരന്‍ പൊന്നാനി സ്വദേശി കോയയില്‍ നിന്നാണ് ഹാരിസ് 100 രൂപയ്ക്ക് മീന്‍ വാങ്ങിയത്. മീന്‍ വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഹാരിസ് കവറിനുള്ളില്‍ 20000രൂപ കണ്ടത്. ഉടന്‍ തന്നെ ഹാരിസ്  മാര്‍ക്കറ്റില്‍ എത്തി പണം ഉടമയ്ക്ക് കൈമാറി.

  • HASH TAGS
  • #Fish market