കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്; വീട് അലങ്കരിച്ച് ചാക്കോച്ചന്‍

സ്വന്തം ലേഖകന്‍

May 15, 2019 Wed 07:45 AM

നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ വീട് അലങ്കരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആണ്‍കുഞ്ഞ് പിറന്നത്. താരം തന്നെ ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അന്ന് തന്നെ പങ്കുവെക്കുകയും ചെയിതിരുന്നു.


പിന്നാലെ മാതൃ ദിനത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോയും താരം പങ്കുവച്ചു. പ്രിയയുടെ മടിയില്‍ വെച്ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് താരം മാതൃദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് പുങ്കുവെച്ചിരുന്നത്. ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് മകന്റെ പേരെന്ന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് ചാക്കോച്ചന്‍ വീട് അലങ്കരിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


  • HASH TAGS
  • #kunjacoboban
  • #child