ഉപതിരഞ്ഞെടുപ്പ് : യു ഡി എഫ് മൂന്നിടത്തും എൽ ഡി എഫ് രണ്ടിടത്തും വിജയിച്ചു

സ്വലേ

Oct 24, 2019 Thu 09:32 PM

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെപ്പിൽ വലതുമുന്നണി മൂന്നിടങ്ങളിലും ഇടതുമുന്നണി രണ്ടിടത്തും വിജയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവും കോന്നിയിലും എല്‍ഡിഎഫ് വൻ വിജയം നേടി.


എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിർത്തുകയും അരൂരിൽ അട്ടിമറി വിജയവും നേടി.എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരിൽ കനത്ത പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചത് .

  • HASH TAGS
  • #Election