ഷാജു എല്ലാ കൊലപാതകങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നുവെന്ന നിഗമനത്തില്‍ അന്വേഷണസംഘം

സ്വന്തം ലേഖകന്‍

Oct 27, 2019 Sun 08:09 PM

കോഴിക്കോട് : ജോളിയെ വിവാഹം കഴിച്ച ശേഷം ഷാജു എല്ലാം അറിഞ്ഞിന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.  സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് എല്ലാ കാര്യങ്ങളും രണ്ടാംഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നുെവന്ന് ജോളി വെളിപ്പെടുത്തിയത്. എന്നാല്‍, ഒറ്റക്കും ജോളിക്കൊപ്പവും ചോദ്യം ചെയ്തപ്പോഴെല്ലാം ഷാജു ഇക്കാര്യം നിഷേധിക്കയാണ് ചെയ്തത്. കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി ഷാജുവിനെതിരെ കേസെടുക്കുന്ന കാര്യവും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്.


സിലിയുടെ മരണശേഷം ഷാജുവിന് സന്ദേശം അയച്ചതായും കസ്റ്റഡിയില്‍ കഴിയവേ ജോളി പറഞ്ഞിരുന്നു. സിലിയുടെ മരണശേഷം ഷാജുവിനെ വിവാഹം കഴിക്കുന്നതിന് കുടുംബത്തിലുള്ള ആരുടെയെങ്കിലും പിന്തുണ ലഭിച്ചോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, മരണശേഷം ജോളി കൈക്കലാക്കിയ സിലിയുടെ 40 പവനോളം വരുന്ന ആഭരണങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം ആരംഭിച്ചു.
  • HASH TAGS