കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ : 42.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില

സ്വന്തം ലേഖകന്‍

Oct 31, 2019 Thu 06:59 AM

പരിമിതമായ ബ്ലാക്ക് എഡിഷന്‍ മിനി കണ്‍ട്രിമാന്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. 42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്ത് പരിമിതപ്പെടുത്തിയ 24 യൂണിറ്റ് ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. ഇത് കൂപ്പര്‍ എസ് ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്  പ്രചോദിത വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ ഒരുലക്ഷം രൂപയാണ് കൂടുതല്‍.


പുതിയ ബ്ലാക്ക് ഗ്രില്‍,  കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിംഗുള്ള ഒആര്‍വിഎം, ഹെഡ്ലൈറ്റിനും ടെയില്‍ലൈറ്റുകള്‍ക്കുമായി പിയാനോ ബ്ലാക്ക് ട്രിം, ടെയില്‍ഗേറ്റിലെ പിയാനോ ബ്ലാക്ക് കണ്‍ട്രിമാന്‍ മോണിക്കര്‍ എന്നിവ മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനിലെ മറ്റ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.കണ്‍ട്രിമാന്‍ ബ്ലാക്കില്‍ കറുപ്പ് നിറത്തിലുള്ള ബോണറ്റ് വരകളും കറുത്ത പെയിന്റ് സ്‌കീമില്‍ റൂഫ് റെയിലുകളും ഉള്‍ക്കൊള്ളുന്നു.


18 ഇഞ്ച്  അലോയ് വീലുകളും റണ്‍-ഫ്‌ലാറ്റ് ടയറുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനില്‍ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മിനി വയര്‍ഡ് പാക്കേജ്, ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ഹര്‍മാന്‍, കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു.


  • HASH TAGS