പൂര നഗരിയെ ഇളക്കി മറിച്ച് അമ്മൂമ്മയുടെ നൃത്തച്ചുവടുകള്‍

സ്വന്തം ലേഖകന്‍

May 15, 2019 Wed 11:40 AM

ശബ്ദ-വര്‍ണ്ണ വിസ്മയങ്ങളുടെ ആഘോഷമാണ് ഓരോ മലയാളിക്കും തൃശൂര്‍ പൂരം. പഞ്ചവാദ്യവും പാണ്ടിമേളവും കുടമാറ്റവും വെടിക്കെട്ടും തൃശൂര്‍ പൂരത്തിന്റെ മാറ്റ് കൂട്ടുന്നു. എന്നാല്‍ അതിലും മാറ്റ് കൂട്ടുന്ന പൂര നഗരിയിലെ ഹരം കൊള്ളിക്കുന്ന ഒരു കാഴ്ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


ശിങ്കാരിമേളത്തിന് താളം പിടിച്ച് ചുവടു വയ്ക്കുന്ന അമ്മൂമ്മയാണ് പൂര നഗരിയെ ഇളക്കി മറിച്ചത്. അമ്മൂമ്മയുടെ നൃത്തച്ചുവടുകള്‍ക്ക് ആര്‍പ്പു വിളികളോടെ പ്രോത്സാഹനം നല്‍കുന്ന ജനക്കൂട്ടത്തെയും വീഡിയോയില്‍ കാണാം. പൂരത്തിന്റെ ആവേശത്തെ പ്രായത്തിന് തളര്‍ത്താന്‍ കഴിയില്ല എന്ന സന്ദേശമാണ് ഈ കാഴ്ച്ച പൂര പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.


  • HASH TAGS
  • #trissure
  • #pooram
  • #shingarimelam
  • #dance