സരിത നായര്‍ക്ക്​ മൂന്ന്​ വര്‍ഷം തടവ്​ ശിക്ഷ

സ്വന്തം ലേഖകന്‍

Oct 31, 2019 Thu 11:41 PM

കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. 2009 ലെ കേസിലാണ് കോയമ്ബത്തൂര്‍ കോടതിയുടെ ശിക്ഷ വിധി.

കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്ബത്തൂര്‍ സ്വദേശികളായ ത്യാഗരാജന്‍, വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.സരിതക്കൊപ്പം ബിജു രാധാകൃഷ്​ണനും തടവ്​ ശിക്ഷ ലഭിച്ചിട്ടുണ്ട്​. ഇരുവര്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്​.

  • HASH TAGS
  • #sarithasnair